എല്‍. ഡി. എഫ്. സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് സജീവമായ പ്രവര്‍ത്തനവും പ്രചരണ പരിപാടികളും നടത്തണം

വൈക്കം ; എല്‍. ഡി. എഫ്. സ്ഥാനാര്‍ത്ഥികളായ വമ്പിച്ച പൂരിപക്ഷത്തോടെ വിജയിപ്പിക്കുവാന്‍ സജീവ പ്രവര്‍ത്തനങ്ങളും പ്രചരണ പരിപാടികളും സംഘടിപ്പിക്കുവാന്‍ വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ പ്രത്യേക ജനറല്‍ ബോഡി യോഗം ആഘ്യാനം ചെയ്തു. ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഇടതുപക്ഷ സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരാനുള്ള ആദ്യ ചുവട്‌വെയ്പ്പ് ആയിരിക്കണം ഈ തെരെഞ്ഞെടുപ്പ് ഫലമെന്ന് യോഗം ചൂണ്ടിക്കാണ്ടി. സി. കെ. വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് അഡ്വ. വി. ബി. ബിനു അധ്യഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. എന്‍. രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. എ. രവീന്ദ്രന്‍, ഡി. രജ്ഞിത് കുമാര്‍, ബി. രാജേന്ദ്രന്‍, പി. ആര്‍. ശശി, പി. ജി. കുഞ്ഞുമോന്‍, പി. ജി. ത്രികുണസന്‍, പി. എസ്. സാനു, എം. കെ. സാബു, എന്‍. പി. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *