കോവളം :തിരുവല്ലം ജനമൈത്രി പോലീസിന്റെയും വിവിധ റെസിഡൻസ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ സൈബർ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. തിരുവല്ലം പോലീസ് സ്റ്റേഷൻ എസ് എച് ഓ പ്രദീപ് ജെ അധ്യക്ഷത വഹിച്ച യോഗം തിരുവനന്തപുരം ഡി സി പി ലോ & ഓർഡർ ടി ഫറാഷ് ഐ പി എസ് ഉൽഘാടനം ചെയ്തു. വെള്ളാർ വാർഡ് കൗൺസിലർ പനത്തൂറ പി ബൈജു, തിരുവല്ലം വാർഡ് കൗൺസിലർ വി സത്യവതി, പുഞ്ചക്കരി വാർഡ് കൗൺസിലർ ഡി ശിവൻകുട്ടി കല്ലിയൂർ പഞ്ചായത്ത് മെമ്പർ ബിജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒരുമ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി നന്ദകുമാർ സ്വാഗതവും മന്നംനഗർ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി പാച്ചല്ലൂർ സുരേഷ് കൃതജ്ഞതയും പറഞ്ഞു.സൈബർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എൽ വെ ധനീഷ് സൈബർ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *