ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കുപ്വാര ജില്ലയിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് സൈന്യം വെടിവച്ചു കൊന്നത്. രാജൗരി ജില്ലയിലെ ബീരൻതുബ് മേഖലയിൽ ജമ്മു കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിനു പിന്നാലെയാണ് പുതിയ സംഭവം. അതേസമയം, ദുദ്നിയാല് സെക്ടറില്‍ നിരവധി സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടികള്‍ ഇപ്പോഴും തുടരുകയാണ്.ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച മൂലം പർവതനിരകൾ അടയ്ക്കുന്നതിനു മുമ്പ്, ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ സുരക്ഷാസേന എൽഒസിയിലും ഉൾപ്രദേശങ്ങളിലും അതീവജാഗ്രതയിലാണ്. പർവതനിരകൾ അടയ്ക്കുന്നതിന് മുമ്പ് ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ പാക് അധിനിവേശ കാഷ്മീരിൽ തീവ്രവാദികൾ തയാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തീവ്രവാദികളെയും അവരുടെ അനുഭാവികളെയും ലക്ഷ്യമിട്ടുള്ള തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ സുരക്ഷാസേന നടത്തിവരികയാണ്. ഡ്രോണുകളുടെ ഭീഷണി നേരിടാൻ ബിഎസ്എഫും സൈന്യവും അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും പ്രത്യേക ആന്റി-ഡ്രോൺ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്.
Related Posts

സംഗീത സംവിധായകൻ ഔസേപ്പച്ചൻ തൃശ്ശൂർ ബിജെപി വേദിയിൽ
സംഗീതസംവിധായകൻ ഔസേപ്പച്ചൻ തൃശ്ശൂരിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്തു. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രൂദിൻ അലിയും വേദിയിലെത്തി. ഭാരതം…

വി. എസ്.അനുസ്മരണം 28 ന്
തിരു: മുൻ മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്‍ ദന് ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലൈ 28 തിങ്കളാഴ്ച രാവിലെ 10 ന്…

കർഷകദിനാചരണവും അവാർഡ് ദാനവും നടത്തി
പീരുമേട് :പീരുമേട് പഞ്ചായത്തും കൃഷി ഭവനുംസംയുക്തമായി കർഷക ദിനം സംഘടിപ്പിച്ചു. പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനംചെയ്തു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ജേക്കബ് അധ്യക്ഷത വഹിച്ചു. യോഗത്തിൽമികച്ച…