ഇനി ആ തസ്തികയിലേക്കില്ല, കൂടൽമാണിക്യത്തിലെ ജാതി വിവേചനത്തിൽ പ്രതികരിച്ച് ബാലു

Uncategorized

തൃശൂർ: ഇനി കഴകം തസ്തികയിലേക്ക് ഇല്ലായെന്നും താൻ കാരണം ക്ഷേത്രത്തിൽ ഒരു പ്രശ്നം വേണ്ടായെന്നും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലു . ‘ആ തസ്കികയിലേക്ക് ഇനി താൻ ഇല്ല . ഇത് എൻ്റെ മാത്രം തീരുമാനം അല്ല, കുടുംബവും ചേർന്ന് എടുത്ത തീരുമാനമാണ്. തന്ത്രിമാർ എന്നെ ബഹിഷ്കരിച്ചത് ഞാനറിഞ്ഞിരുന്നില്ല. വർക്കിങ് അറേഞ്ച്മെൻ്റ് വന്നപ്പോഴാണ് ശ്രദ്ധിച്ചത്. തന്ത്രിമാരെയൊന്നും താൻ കണ്ടിരുന്നില്ല.മുൻപ് ജോലി ചെയ്തിരുന്ന തിരുവതാകൂർ തികച്ചും വ്യത്യസ്ഥമായിരുന്നു. അവിടുത്തെ അവസ്ഥയല്ല ഇവിടെയുള്ളതെന്നും ബാലു പറഞ്ഞു.നിലവിൽ ഈ തസ്തികയിൽ ഒരു ക്ഷേത്രത്തിലേക്കുമില്ല. ഇനി ഉത്സവങ്ങളുടെ സമയമാണ്. തന്ത്രിമാർ ചടങ്ങുകളിലൊക്കെ സ്ഥിരമായി ഉണ്ടാകും. അപ്പോഴും തന്ത്രിമാർ ഈ സമീപനം തുടർന്നാൽ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കും. പിന്തുണച്ച എല്ലാവർക്കും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *