ബംഗളൂരു: ബംഗളൂരു സെൻട്രല്‍ ജയിലിൽ കൊലക്കേസ് പ്രതി പിറന്നാൾ ആഘോഷം സംഘടിപ്പിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. അഞ്ച് മാസം മുന്‍പാണു സംഭവം. കൊലക്കേസ് പ്രതിയായ ഗുബ്ബച്ചി സീനയാണ് പിറന്നാള്‍ ആഘോഷം നടത്തിയത്. ആഘോഷത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സഹതടവുകാർക്കൊപ്പം സീന കേക്ക് മുറിച്ച് ആഘോഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വലിയ കത്തി ഉപയോഗിച്ചാണ് കേക്ക് മുറിച്ചത്. അറസ്റ്റ് ചെയ്യുന്ന വേളയില്‍ പ്രതി പോലീസുകാരെ അക്രമിച്ചിരുന്നു. തുടർന്ന് ഇയാളുടെ കാലില്‍ വെടിവച്ചാണ് കീഴ്പ്പെടുത്തിയത്. ജയിലിനുള്ളില്‍ എങ്ങനെയാണ് മൊബൈല്‍ ഫോണ്‍ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.
Related Posts

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഇന്നലെ ഉച്ചയ്ക്ക് മരിച്ചനിലയിൽ കണ്ടെത്തിയത്. താൻ മരിക്കാൻ പോവുകയാണെന്ന്…

കണ്ണൂരിൽ ബോംബ് ഭീഷണി
ബോംബ് എറിഞ്ഞ സംഭവത്തിൽ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ് ഭീഷണി പ്രസംഗം നടത്തിയത്. അക്രമം തുടർന്നാൽ സിപിഐഎം…

വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് കൊണ്ടുപോയി ഭർത്താവ്
വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് കൊണ്ടുപോയി ഭർത്താവ്. നിസ്സഹായകനായ ആ ഭർത്താവിന്റ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കഴിഞ്ഞ രക്ഷാബന്ധൻ ദിനമായ ഓഗസ്റ്റ് 9-നാണ് സംഭവമുണ്ടായത്.…