യുകെ മാഞ്ചസ്റ്ററിലെ സിനഗോഗിനുനേരേയുണ്ടായ മാരകമായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. ദുഷ്ടശക്തികളിൽനിന്ന് ലോകം നേരിടുന്ന വെല്ലുവിളിയുടെ ഭീകരമായ മറ്റൊരു ഓർമപ്പെടുത്തലാണിതെന്ന് ഇന്ത്യ പറഞ്ഞു. “യോം കിപ്പുർ ശുശ്രൂഷകൾക്കിടെ മാഞ്ചസ്റ്ററിലെ ഹീറ്റൺ പാർക്ക് സിനഗോഗിൽ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ അപലപിക്കുന്നു’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അന്താരാഷ്ട്ര അഹിംസ ദിനത്തിലാണ് ഈ ഹീനമായ പ്രവൃത്തി നടന്നത് എന്നത് പ്രത്യേകിച്ചും ദുഃഖകരമാണെന്നും അദ്ദേഹം എക്സിൽ പറഞ്ഞു.ഭീകരാക്രമണത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. സിറിയൻ പശ്ചാത്തലമുള്ള 35 വയസുകാരനായ ബ്രിട്ടീഷ് പൗരനായ ജിഹാദ് അൽ ഷമിയാണ് ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിനുനേരേ ആക്രമണം നടത്തിയത്. ഏഴ് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തിയ പോലീസ് അക്രമിയെ വെടിവച്ച് കൊന്നിരുന്നു. ഇയാളുടെ ഔദ്യോഗിക തിരിച്ചറിയൽ പരേഡ് ഇനിയും പൂർത്തിയായിട്ടില്ല. കസ്റ്റഡിയിലെടുത്തവരിൽ രണ്ട് പേർ മുപ്പതിനോട് അടുത്ത് പ്രായമുള്ള പുരുഷൻമാരും മൂന്നാമത്തെയാൾ അറുപതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയുമാണ്. വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Related Posts
കോഴിക്കോട് ബീച്ചില്‍ കുട്ടികളുടെ ഭിക്ഷാടനം
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം…
നിര്യാതയായി
കട്ടയ്ക്കോട്, ബഥനിപുരം, സഹജ വിലാസിൽ എസ് ഡേവിഡിന്റെ ഭാര്യ (മുൻപഞ്ചായത്ത് അംഗം) സി സുലോചന (71) നിര്യാതയായി.മക്കൾ. ഡി എസ് സഹജാ ജാസ്മിൻ, ഡി എസ് സജൻ…
സിനിമ സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ അന്തരിച്ചു
പ്രമുഖ സിനിമാ സംഘട്ടന സംവിധായകനും നിർമ്മാതാവുമായി മലേഷ്യ ഭാസ്കർ ഹൃദയാഘാതം മൂലം അന്തരിച്ചു. മലയാളം തമിഴ് തെലുങ്ക് കന്നട സിനിമയിൽ സിനിമകളിൽ സജീവമായിരുന്ന അദ്ദേഹം മലയാളത്തിൽ ഫാസിൽ…
