ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നു

കൊച്ചി .കാത്തിരിപ്പിന് വിരാമം. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ താരം വീണ്ടും ചിത്രീകരണ തിരക്കിലേക്ക് കടക്കുന്നു.മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ആൻ്റോ ജോസഫ് നിർമ്മിച്ച മോഹൻലാലിനൊപ്പം ഉള്ള ചിത്രത്തിലൂടെയാണ് അദ്ദേഹത്തിൻറെ തിരിച്ചുവരവ്. ഒക്ടോബർ ആദ്യ ആഴ്ച തന്നെ അദ്ദേഹം സെറ്റിൽ ജോയിൻ ചെയ്യും എന്നാണ് വിവരം. ഓഗസ്റ്റ് 19നാണ് മമ്മൂട്ടി പൂർണ ആരോഗ്യവാനായി തിരിച്ചുവരുന്നു എന്ന വാർത്ത എത്തിയത്. മോഹൻലാൽ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു. അദ്ദേഹത്തിൻറെ തിരിച്ചുവരവിനായി അന്നുമുതലേ ആരാധന സിനിമ പ്രേമികളും കാത്തിരിക്കുകയായിരുന്നു. തൻറെ കരിയർ ഇത്രയും നീണ്ട ഇടവേള അദ്ദേഹം എടുത്തിട്ടില്ല എന്നതാണ് പ്രധാന കാരണം. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ചികിത്സയ്ക്കായി അദ്ദേഹം പോയത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസിയിൽ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ മാസം അദ്ദേഹം പൂർണ ആരോഗ്യവാനായി എന്നുള്ള വിവരം അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തുക്കൾ ആയ നിർമാതാവ് ആന്റോ ജോസഫും, ജോർജും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. 17 വർഷത്തിനുശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.മോഹൻലാലിനും മമ്മൂട്ടിക്കും പുറമേ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, ഗ്രേസ് ആൻറണി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *