ചെന്നൈ: സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തിയ നിയമവിദ്യാർഥിനിക്കെതിരേ സദാചാരവാദികളുടെ ആക്രമണം. തമിഴ്നാട് കോയമ്പത്തൂരിലാണു സംഭവം. ജനനിക്കുനേരേയാണ് പൂ മാർക്കറ്റിലെ കച്ചവടക്കാരുടെ അധിക്ഷേപം ഉണ്ടായത്. പൊതു ഇടത്തിൽ മാന്യമായ വസ്ത്രം ധരിക്കണം എന്ന ആക്രോശവും പെൺകുട്ടിയോടു കയർക്കുന്നതും അപമാനിക്കുന്നതും ബഹളം വയ്ക്കുന്നതുമെല്ലാം അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ജനനിക്കൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ഇരുവരും ഫോട്ടോ എടുക്കുന്ന സമയത്താണ് ഒരുകൂട്ടം ആളുകൾ ഇവർക്കെതിരേ പാഞ്ഞടുത്തത്. മാന്യമല്ലാത്ത വസ്ത്രം ധരിച്ചതിന് മാര്‍ക്കറ്റില്‍നിന്നു പുറത്തുപോകാൻ കച്ചവടക്കാർ ആവശ്യപ്പെട്ടു. മാര്‍ക്കറ്റ് പൊതുസ്ഥലമാണെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും വ്യാപാരികളിലൊരാള്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ജനനി കോയമ്പത്തൂർ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. എന്നാൽ, പെൺകുട്ടി പൂ മാർക്കറ്റിൽ എത്തി റീല്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും ഇത് തങ്ങളുടെ ജോലിക്കു തടസം നിന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാപാരികളും പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Related Posts

കുളമുട്ടം അഷറഫ് ഫൗണ്ടേഷൻ വിദ്യാർത്ഥികളെ ആദരിച്ചു
വിളപ്പിൽശാല: അബുദാബി എൻ ആർ ഐ വെൽഫെയർ കമ്മിറ്റി ജനറൽ സെക്രട്ടറിയും ഗൾഫിലെ പ്രവാസി സാഹിത്യകാരനും കേരള കൗമുദി റീഡേഴ്സ് ക്ലബ്ബ് യുഎഇ സ്ഥാപകനുമായ കുളമുട്ടം അഷറഫ്…

ആർവൈജെഡി സംസ്ഥാന യോഗം 21 -ന്
കോഴിക്കോട് : ആർ വൈ ജെഡി സംസ്ഥാനഭാരവാഹികളുടെയും ജില്ലാപ്രസിഡന്റുമാരുടെയും സംയുക്തയോഗം സംസ്ഥാന പ്രസി ഡന്റ് സിബിൻ തേവലക്കരയുടെഅധ്യക്ഷതയിൽ 21-ന് 11 മണിക്ക് എറണാകുളം അധ്യാപക ഭവനിൽ നടക്കുമെന്ന്…

ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനം 10 മരണം
ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനം. പാഡർമേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്ടം ഉണ്ടായത് .10 പേർ മരിച്ചതായി റിപ്പോർട്ട് .മേഖലയിലേക്ക് രക്ഷാപ്രവർത്തകർ തിരിച്ചിട്ടുണ്ട് .കാര്യമായ…