ഐക്യരാഷ്‌ട്രസഭയിൽ എനിക്കെതിരേ അട്ടിമറിനീക്കം: ട്രംപ്

യുഎന്നിൽ തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ കുറിച്ചു. സംഭവങ്ങളിൽ സീ​ക്ര​ട്ട് സ​ർ​വീ​സ് അന്വേഷണം നടത്തുമെന്നും ട്രംപ്.വാഷിംഗ്ടൺ ഡിസി: ഐക്യരാഷ്‌ട്രസഭയിൽ തനിക്കെതിരേ അട്ടിമറിശ്രമം ഉണ്ടായെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നടന്നതു ഗൂഢാലോചനയാണെന്നും ട്രംപ് പറഞ്ഞു. യുഎൻ പൊതുസഭയിൽ പ്രസംഗിക്കാനെത്തിയ തനിക്കു മൂന്നു ദുരൂഹസാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നു. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മ​ന​പ്പൂ​ർ​വ​മു​ള്ള അ​ട്ടി​മ​റി​യാ​ണ്. അപകടങ്ങൾ സംഭവിച്ചതിൽ താൻ ഏറെ അസ്വസ്ഥനാണെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പ്രതകരിച്ചു. ​സം​ഭ​വ​ങ്ങളിൽ സീ​ക്ര​ട്ട് സ​ർ​വീ​സ് അന്വേഷണം നടത്തുമെന്നും ട്രംപ് പറഞ്ഞു. പ്ര​ധാ​ന പ്ര​സം​ഗവേ​ദി​ക്കു​ള്ള എ​സ്‌​ക​ലേ​റ്റ​ർ പെ​ട്ടെ​ന്നു നി​ന്ന​താ​ണ് ഒ​ന്നാ​മ​ത്തെ സം​ഭ​വം. താനും മെ​ലാ​നി​യ​യും വീ​ഴാ​തി​രു​ന്ന​ത് അ​ത്ഭു​തം. കൈ​വ​രി​ക​ളി​ൽ മു​റു​കെ പി​ടി​ച്ച​തു​കൊ​ണ്ടാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​തെന്നും ട്രം​പ് പ​റ​ഞ്ഞു. എ​സ്‌​ക​ലേ​റ്റ​ർ നേ​ര​ത്തെ ഓ​ഫാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് യു​എ​ൻ ജീ​വ​ന​ക്കാ​ർ ത​മാ​ശ പ​റ​ഞ്ഞി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത ല​ണ്ട​ൻ ടൈം​സിന്‍റെ വാ​ർ​ത്ത​യും ഉ​ദ്ധ​രി​ക്കുകയുണ്ടായി. യു​എ​ന്നി​ലെ ലോ​ക നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മ്പോ​ൾ ത​ന്‍റെ ടെ​ലി​പ്രോം​പ്റ്റ​ർ പൂ​ർണമായും പ്രവർത്തരഹിതമായതാണ് രണ്ടാമത്തെ സംഭവം. 15 മി​നി​റ്റി​ന് ശേ​ഷ​മാ​ണ് ടെ​ലി​പ്രോം​പ്റ്റ​ർ വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങിയത്. തുടർന്ന്, ഓ​ഡി​റ്റോ​റി​യ​ത്തി​ലെ സൗ​ണ്ട് സി​സ്റ്റം ത​ക​രാ​റി​ലാ​യി. തന്‍റെ പ്ര​സം​ഗം ഇ​യ​ർ​പീ​സു​ക​ളി​ല്ലാ​തെ ലോ​ക നേ​താ​ക്ക​ൾ​ക്ക് കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു. പ്ര​സം​ഗം ക​ഴി​ഞ്ഞ ഉ​ട​നെ ആ​ദ്യം ക​ണ്ട​ത് തന്‍റെ ഭാര്യയെയാണ്. അവർക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ലെന്നാണ് പറഞ്ഞത്. ഇ​തൊല്ലാം യാ​ദൃ​ച്ഛി​ക​മ​ല്ലെന്നും യു​എ​ന്നി​ലെ ട്രി​പ്പി​ൾ അ​ട്ടി​മ​റി​യാ​ണെന്നും ട്രംപ് ആരോപണം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *