രാഷ്ട്രീയ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാനൂർ:രാഷ്ട്രീയ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് ദീർഘകാലം ചികിത്സയിലായിരുന്ന യുവാവിനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം പ്രവർത്തകനായിരുന്നു. പാനൂർ വിളക്കോട്ടൂർ കല്ലിങ്ങേന്റെ വിട ജ്യോതിരാജിനെ ആണ് (43)ഇന്ന് രാവിലെ വീട്ടിലേ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2009 ൽ ജോതിരാജിനെ വീട്ടിൽ കയറി ഒരു സംഘം ആക്രമിച്ചിരുന്നു. ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് ആക്രമിച്ചത് എന്നായിരുന്നു ആരോപണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജ്യോതിരാജിന്റെ മരണ മൊഴിയടക്കം അന്ന് രേഖപ്പെടുത്തിയിരുന്നു.ഇത്രയും നാൾ ചികിത്സയിൽ കഴിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *