. 1965 മുതൽ നിലവിലുണ്ടായിരുന്നതും കഴിഞ്ഞ 30 വർഷങ്ങൾക്കു മുമ്പ് നിർത്തലാക്കിയതുമായ പാച്ചല്ലൂർ സ്കൂൾ ജംഗ്ഷൻ ബസ് സർവീസ് പുനരാരംഭിച്ചു.തിരുവല്ലം, കിഴക്കേകോട്ട , പാളയം, വഴുതയ്ക്കാട്, ജഗതി, പൂജപ്പുര, മുടവൻമുകൾ വഴി പുന്നയ്ക്കാമുകളിലേക്കാണ് കെ. എസ് ആർ റ്റി സി ബസ് സർവീസ് പുനരാംഭിച്ചത് ഇന്ന് (15.9.25)രാവിലെ പാച്ചല്ലൂർ സ്കൂൾ ജംഗ്ഷനിൽ കേരളാ കോൺഗ്രസ്സ് (ബി)തിരുവനന്തപുരം ജില്ലാ വർക്കിങ് പ്രസിഡന്റ് പാച്ചല്ലൂർ ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വച്ച് കൗൺസിലർ പനത്തുറ പി ബൈജു ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടന കർമ്മം നിർവഹിച്ചു.. ഡി ജയകുമാർ ചടങ്ങിന് സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വ. പാച്ചല്ലൂർ നുജുമുദ്ദീൻ, ഡോ. വാഴാമുട്ടം ചന്ദ്രബാബു, പ്രൊഫസർ ഡി.സജീവ് കുമാർ, സൂര്യ സന്തോഷ്, പാച്ചല്ലൂർ മണിയൻ നായർ, വെള്ളാർ സാബു,വാഴമുട്ടം രാധാകൃഷ്ണൻ,എസ്.പ്രശാന്തൻ,ഷിബുസേതു നാഥ്,പാറവിള വിജയകുമാർ, അനന്ത ശശി, ബി.എം സുരേഷ്, ദൗലത്ത് ഷാ,എൻ പദ്മകുമാർ,ഗിരിജ സുകുമാരൻ,ഹാർബർ വിജയൻ, ശ്രീകണ്ഠൻ നായർ, ആർ.ഹേമചന്ദ്രൻ, അബ്ദുൽ റഹിം,അജന്ത,നീതി ഫസിൽ, ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും മറ്റു ബസ് ജീവനക്കാരെയും ആദരിച്ചു.

