ആലപ്പുഴ.സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയി വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും എഐടിയുസി വർക്കിംഗ് പ്രസിഡണ്ടുമാണ് .സെക്രട്ടറി സ്ഥാനത്തേക്ക് മറ്റാരുടെയും പേരുവരാൻ ഇടയില്ലെന്ന് കഴിഞ്ഞ ദിവസത്തെ സമ്മേളനത്തിൽ വ്യക്തമായിരുന്നു. ഇസ്മയിൽ പക്ഷവും കെ പ്രകാശ് ബാബു അനുകൂലികളും സെക്രട്ടറി സ്ഥാനത്തേക്ക് മറ്റാരെയും നിർദ്ദേശിച്ചില്ല .തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറാണെന്നും അക്കാര്യത്തിൽ പിടിവാശി ഇല്ലെന്നും ബിനോയ് വിശ്വം സമ്മേളനത്തിൽ പറഞ്ഞു. തൃശ്ശൂരിൽ ഉണ്ടായ പരാജയം വലിയ മുറിവാനെന്നും ജാഗ്രതക്കുറവ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു
Related Posts

കെഎസ്ഇബി ജീവനക്കാരൻ ശുചിമുറിയിൽ മരിച്ചനിലയിൽ
പാലക്കാട്: കെഎസ്ഇബി ജീവനക്കാരൻ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കെഎസ്ഇബി മുതുതല സെക്ഷൻ ഓഫീസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനവാസൻ (40) ആണ് മരിച്ചത്. അതേസമയം…

കോവളം : സ്കൂൾ തല ശാസ്ത്രമേള നടത്തി. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്കൂൾ തല ശാസ്ത്രമേള നടത്തി. പി ടി എ പ്രസിഡന്റ് എം…

സീതയുടെ മരണം കാട്ടാനയാക്രമണം മൂലം, പോലിസ് റിപോർട്ട് കോടതിയിൽ
പീരുമേട്: തോട്ട പുരയിലെ ആദിവാസി വീട്ടമ്മ സീത (42) കാട്ടാനയുടെ ആക്രമണ ത്തിലാണ് കൊല്ലപ്പെട്ടതെന്ന് വ്യ ക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ ജൂൺ 13…