തിരുവനന്തപുരം നഗരത്തിൽ പ്ലസ് ടു വിദ്യാർഥി മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നതു് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നഗരത്തിലെ വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ മദ്യപാനം മത്സരത്തിനിടയാണ് വിദ്യാർത്ഥികളിൽ ഒരാൾ കുഴഞ്ഞു വീണത് .തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു മദ്യപാനം മത്സരം സംഘടിപ്പിച്ചത്. നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 7 വിദ്യാർത്ഥികളാണ് വെള്ളമടി മത്സരത്തിനായി എത്തിയത് .സ്കൂളുകളിൽ ഓണാഘോഷമായതിനാൽ ഇവർ സ്കൂൾ യൂണിഫോമിൽ ആയിരുന്നില്ല. ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് ഇവർ തന്നെയാണ് മദ്യം വാങ്ങിയത് .മുണ്ടും ഷർട്ടും ആയിരുന്നു വേഷം എന്നതിനാൽ ഇവർ വിദ്യാർത്ഥികൾ ആണെന്ന് ബെവ്കോ ജീവനക്കാരും തിരിച്ചറിഞ്ഞില്ല .വിദ്യാർഥികൾ പരസ്പരം മത്സരിച്ച് മദ്യപിച്ച് എന്നാണ് സൂചന. അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാർഥി കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ സംഘത്തിലെ അഞ്ച് പേർ ഓടി രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി മ്യൂസിയം പോലീസിൽ വിവരമറിയിച്ചു .പോലീസ് എത്തിയാണ് വിദ്യാർത്ഥിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് അവശനിലയിൽ ആയ വിദ്യാർത്ഥി തീവ്ര പരിചരണ വിഭാഗത്തിലാണ്.
Related Posts
ബാബരി മസ്ജിദ് വിഷയത്തിലുള്ള അഭിപ്രായം -ജുഡീഷ്യറിയുടെ ഭരണഘടനാപരമായ സ്വതന്ത്ര സ്വഭാവത്തെ ജസ്റ്റിസ് ചന്ദ്രചൂഡ് അപകടപ്പെടുത്തി.പി.ഡി.പി
കൊച്ചി :‘പഴയ ഒരു നിർമ്മിതി തകർത്താണ് ബാബരി മസ്ജിദ് നിർമിച്ചത് ‘എന്ന വിചിത്രവും അവാസ്തവുമായ അഭിപ്രായത്തിലൂടെ ജുഡീഷ്യറിയുടെ ഭരണഘടനാപരമായ സ്വതന്ത്ര സ്വഭാവത്തെ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്…
മൈറോ മാർഷ്യൽ കരാട്ടെ സ്കൂൾ കളർ ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റ് നടത്തി.
അമ്പലത്തറ: ഓണാവധിക്കാലത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏഴ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി അമ്പലത്തറ കൊർദോവ സ്കൂളിൽ വച്ച് മൈറോ മാർഷ്യൽ കരാട്ടെ സ്കൂൾ കരാട്ടെ കളർ ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റ്…
ഗവണ്മെന്റ് ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്കൂളില്‍ സെലസ്റ്റാ 2026 നടത്തി
വൈക്കം : വടക്കേനട ഗവണ്മെന്റ് ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്കൂളില്‍ സെലസ്റ്റാ 2026 ന്റെ ഭാഗമായി സ്കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്ര അയപ്പും പ്രതിഭകള്‍ക്ക് അവാര്‍ഡ്…
