. തൃശ്ശൂർ. ശബരിമലയിലെ യുവതി പ്രവേശനം കഴിഞ്ഞുപോയ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .വിശ്വാസത്തിനെതിരായ നിലപാട് സിപിഎം ഇന്നലെയും ഇന്നും എടുത്തിട്ടില്ല നാളെയും എടുക്കില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ് .വിശ്വാസികൾ ഉപയോഗപ്പെടുത്താനാണ് വർഗീയവാദികൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വിശ്വാസികളെ കൂട്ടുപിടിച്ചു വേണം വർഗീയവാദികളെ പ്രതിരോധിക്കാൻ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ലോകത്തിൻറെ വിവിധ മേഖലകളിലുള്ള ആവശ്യം കൂടി കണക്കിലെടുത്താണ് ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് .അതിന് രാജ്യത്തിൻറെ അംഗീകാരവും കിട്ടിയിട്ടുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു.
Related Posts
പ്രീ വ്യൂ കണ്ടിറങ്ങിയ പ്രേക്ഷകർ ഹൃദയസ്പർശിയായ കഥ പറഞ്ഞ സ്വാലിഹ് നിഴൽ വ്യാപാരികൾഎന്നീ രണ്ട് സിനിമകളും നെഞ്ചിലേറ്റി.
കണ്ണ് നീർ പൊഴിച്ചുകൊണ്ട് പ്രേക്ഷകർ തിയേറ്ററിൽ നിന്നിറങ്ങി.ജാതി വിവേചനത്തിന്റെ ഇരുണ്ട യാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്യുന്ന ചിത്രമാണ് * *ദി മർച്ചൻസ് ഓഫ് ഷാഡോസ് **(നിഴൽ വ്യാപാരികൾ). വാലപ്പൻ…
തെങ്ങ് കടപുഴകി വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തെങ്ങ് കടപുഴകി വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം നടന്നിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളായ വസന്ത, ചന്ദ്രിക എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മറ്റ്…
ജമ്മു കാഷ്മീരിലെ കുപ്വാരയിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കുപ്വാര ജില്ലയിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് സൈന്യം വെടിവച്ചു കൊന്നത്. രാജൗരി ജില്ലയിലെ ബീരൻതുബ്…
