തിരുവനന്തപുരം :സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിൻറെ ഓണസമാനമായി രണ്ട് ഗഡു ക്ഷേമപെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപ വീതം ലഭിക്കുന്നത് .ഓഗസ്റ്റിലെ പെൻഷൻ പുറമേ ഒരു കുടിശിക കൂടിയാണ് അനുവദിച്ചത് .ശനിയാഴ്ച മുതൽ ഇത് ഗുണഭോതാക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തും .മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിൽ എത്തി പെൻഷൻ കൈമാറും.
Related Posts

90 000 കടന്ന് സ്വർണ വില ;
സംസ്ഥാനത്ത് പവന് 90,000 രൂപ കടന്നു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 90,320 രൂപയായി. രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ…

ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി നൽകി ഹൈക്കോടതി ഉത്തവ്. ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ സർക്കുലറും ഉത്തരവുകളും സിംഗിൾ ബെഞ്ച്…

ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതിയിൽ പോലീസ് കണ്ടെത്തിയപ്പോൾ മാല മോഷണ കേസിലെ പ്രതി
കോട്ടയം. ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ പോലീസിന് കിട്ടിയത് മാല മോഷണ കേസിലെ പ്രതിയെയായിരുന്നു. വെള്ളിനാപ്പള്ളി ചക്കാമ്പുഴ കാരോട്ടു കാവാലംകുഴിയിൽ കെജി നിഖിൽ(33)…