ചെറിയ പെരുന്നാൾ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ

Kerala Uncategorized

ചെറിയ പെരുന്നാൾ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ. 29, 30, 31 ദിവസങ്ങളിൽ നിർബന്ധിതമായും ഓഫിസിൽ എത്തണം എന്ന് അറിയിപ്പ്. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജി എസ് ടി ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയത് . ആർക്കും അവധി നൽകരുത് എന്നാണ് നിർദേശം.സാമ്പത്തിക വർഷം അവസാനമായതിനാൽ ബാക്കിയുള്ള ജോലികൾ തീർക്കാനെന്നാണ് നൽകുന്ന വിശദീകരണം. സാമ്പത്തിക വർഷം അവസാനമായതിനാൽ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. അതിനാലാണ് അവധി നൽകേണ്ടെന്ന നിർദേശം നൽകിയിരിക്കുന്നത്. ആർക്കും അവധി നൽകുന്നില്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *