ഡൽഹി: രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് അരങ്ങേറ്റം കുറിച്ച് കമൽഹാസൻ. തമിഴിൽ ആണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന് മറ്റു പാർലമെന്റ് അംഗങ്ങളുടെ ശക്തമായ പിന്തുണ ലഭിച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഡിഎംകെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. 2025 ജൂണിൽ ഒഴിവുവരുന്ന സീറ്റ് നൽകാമെന്നായിരുന്നു വാഗ്ദാനം.
രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്‌ത് കമൽ ഹാസൻ
