കളമശ്ശേരി: വിദ്യാര്‍ത്ഥികളിൽ ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കളമശ്ശേരി എച്ച് എസ് എസ്, വി എച്ച് എസ് എസ് എന്നിവിടങ്ങളിൽ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, പ്രൊഡക്ട് ഡെവലപ്‌മെന്റ് സർവീസ് സ്ഥാപനമായ ഓറിയോണ്‍ ഇന്നവേഷന്‍ അത്യാധുനിക സ്മാർട്ട് കംപ്യൂട്ടർ ലാബ് സജ്ജീകരിച്ചു. കമ്പനിയുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കംപ്യൂട്ടർ ലാബിൽ 15 കംപ്യൂട്ടറുകളും വെര്‍ച്വല്‍ ഇന്ററാക്ഷന്‍ സാധ്യമാകുന്ന അത്യാധുനിക സ്മാര്‍ട്ട് ബോര്‍ഡുമാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ അതിനൂതന സാങ്കേതിക പരിജ്ഞാനവും ഡിജിറ്റൽ വിദ്യാഭ്യാസവും നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓറിയോണ്‍ ഇന്നവേഷന്‍സിന്റെ സിഎസ്ആര്‍ പദ്ധതിയായ ഒഐ എംപവറിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിൽ ഇതിനോടകം നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്മാര്‍ട്ട് കമ്പ്യൂട്ടര്‍ ലാബ് അവതരിപ്പിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഓറിയോണ്‍ ഇന്നവേഷന്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സർവീസ് ഡെലിവറി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രദീപ് മേനോന്‍ പറഞ്ഞു. വാരാന്ത്യങ്ങളില്‍ ശാസ്ത്രസാങ്കേതികവിഷയങ്ങള്‍ പഠിപ്പിക്കാന്‍ പ്രഗത്ഭരായ ജീവനക്കാരുടെ സേവനവും ഞങ്ങൾ ഉറപ്പുവരുത്തുന്നു. അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തി, ഭാവിയിലേക്ക് ആവശ്യമുള്ള ഡിജിറ്റല്‍ വൈദഗ്ധ്യങ്ങള്‍ നേടിയെടുക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ കംപ്യൂട്ടർ ലാബ് തുറക്കുന്നതെന്നു ഓറിയോണ്‍ ഇന്നവേഷൻ ഇന്ത്യയുടെ ഡയറക്ടറും ഉന്നത വിദ്യാഭ്യാസ മേധാവിയുമായ നരേന്ദ്രകുമാർ പറഞ്ഞു. ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിച്ച് പ്രാദേശിക മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ സ്വാധീനം ചെലുത്താൻ അത്യാധുനിക കംപ്യൂട്ടർ ലാബിലൂടെ സാധിക്കും. വിദ്യാഭ്യാസമേഖലയെ ഉന്നതിയിലെത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതിനാല്‍ തന്നെ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ അടുത്ത തലമുറയെ ഡിജിറ്റല്‍ ലോകത്ത് മികച്ചവരാക്കി മാറ്റാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഓറിയോണ്‍ ഇന്നവേഷന്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സർവീസ് ഡെലിവറി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രദീപ് മേനോന്‍, ഓറിയോണ്‍ ഇന്നവേഷൻ ഇന്ത്യയുടെ ഡയറക്ടറും, ഉന്നത വിദ്യാഭ്യാസ മേധാവിയുമായ നരേന്ദ്രകുമാർ, കളമശ്ശേരി എച്ച് എസ് എസ് ഹെഡ് മാസ്റ്റർ ബിജു പി ഇ, ഒറിയോൺ ഇന്നോവഷൻ പ്രതിനിധികൾ, പി ടി എ പ്രസിഡന്റ് ജബ്ബാർ പുത്തൻവീട്ടിൽ, എസ് എം സി ചെയർമാൻ എ ടി സി കുഞ്ഞുമോൻ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.