തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കേരള കലാമണ്ഡലത്തിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.
കലാമണ്ഡലത്തിലെ പല വകുപ്പുകളിലേക്കും ജീവനക്കാരെ നിയമിക്കാത്തത് സ്ഥാപനത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പരിഹാരമായാണ് താല്ക്കാലിക ജീവനക്കാരെ നിയമിച്ചത്.