കൊച്ചി: കാക്കനാട് വൻ തീപിടുത്തം. ആക്രി കടക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയിണക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. തീപിടുത്തം ഉണ്ടായത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ല. തീ വളരെ വേഗത്തിൽ വ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തീ അണക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ആക്രിക്കട ആയതിനാൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ നിരവധിയുണ്ടാകും. ജോലിയിൽ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരൻ ഉണ്ടായിരുന്നു. ഇയാളെ സ്ഥലത്ത് നിന്ന് മാറ്റിയതായി നാട്ടുകാർ പറഞ്ഞു. തൃക്കാക്കരയിലെ ഫയർ യുണീറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
കാക്കനാട് വൻ തീപിടുത്തം; അപകടം ഉണ്ടായത് ആക്രി കടയിൽ
