കൊച്ചി: പ്രമുഖ ഇറ്റാലിയൻ മാട്രസ് ബ്രാൻഡായ മാഗ്നിഫ്ലെക്സിന്റെ പ്രീമിയം കിടക്കകൾ കൊച്ചിയിൽ അവതരിപ്പിച്ചു.വർഷംതോറും മാർച്ച് മാസത്തിലെ രണ്ടാം വെള്ളിയാഴ്ച ആചരിക്കുന്ന ആഗോള ഉറക്ക ദിനത്തോടനുബന്ധിച്ചാണ് പ്രീമിയം കിടക്കകൾ അവതരിപ്പിച്ചത്. ഈടിലും ഗുണമേന്മയിലും മുൻപന്തിയിലുള്ള മാഗ്നിഫ്ലെക്സ് പ്രീമിയം കിടക്കകൾ യൂറോപ്യൻ വിപണികളിൽ ബെസ്റ്റ് സെല്ലെർ വിഭാഗത്തിൽപെടുന്നവയാണ്. ശരീരഭാരത്തിനനുസരിച്ചു ക്രമപ്പെടുത്താൻ കഴിയുന്ന മെമ്മോഫോം, ഡ്യുവൽ കോർ എന്നീ ടെക്നോളജി ഉപോയോഗിച്ചാണ് കിടക്കകൾ നിർമിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയോടൊപ്പം ഇറ്റാലിയൻ കരകൗശല വൈദഗ്ധ്യവും സമന്വയിക്കുന്ന മാഗ്നിഫ്ലെക്സിന്റെ പ്രീമിയം കിടക്കകൾ തീർത്തും പരിസ്ഥിതി സൗഹാർദമാണ്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്മ (WISMA) ഹോം സൊലൂഷൻ ഗ്രൂപ്പുമായി സഹകരിച്ചാണ് മെത്തകൾ വിപണിയിലെത്തിക്കുന്നത്.
ലോകോത്തര നിലവാരമുള്ള കിടക്കകൾ ഇന്ത്യയിലെ ആഭ്യന്തര വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് മാഗ്നിഫ്ലെക്സിന്റെ കൊച്ചിയിലേക്കുള്ള പ്രവേശനമെന്നു മാഗ്നിഫ്ലെക്സ് ഇന്ത്യ എംഡി ആനന്ദ് നിചാനി പറഞ്ഞു. പ്രീമിയം സ്ലീപ്പ് ഉൽപന്നങ്ങളുടെ വർധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത്, ആഡംബര മെത്തകൾ, തലയിണകൾ, ആക്സസറികൾ എന്നിവയുടെ വിപണനം വിപുലീകരിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദഹേം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം 80 സ്റ്റോറുകളാണ് മാഗ്നിഫ്ലെക്സ് ഇന്ത്യയ്ക്ക് കീഴിലുള്ളത്.