പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

National

ന്യൂഡൽഹി: പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. വർഷാരംഭത്തിലെ ആദ്യ സമ്മേളനം എന്ന നിലയിൽ രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെൻ്റിൻ്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഈ വർഷത്തെ സാമ്പത്തിക സർവ്വേ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.

നാളെയാണ് പൊതുബജറ്റ് നടത്തുക. ഫെബ്രുവരി 13 വരെയാണ് സമ്മേളനത്തിൻ്റെ ആദ്യഘട്ടം. തുടർന്ന് പിരിയുന്ന സഭ രണ്ടാംഘട്ടത്തിനായി മാർച്ച് 10ന് വീണ്ടും ചേരും. നിരവധി വിഷയങ്ങളിൽ ചർച്ചആവശ്യമാണെന്ന് ഇന്നലെ ചേർന്ന സർവ്വകക്ഷിയോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടികാട്ടി.

Leave a Reply

Your email address will not be published. Required fields are marked *