കൊച്ചി: കൊച്ചിയില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വാർഷികാഘോഷത്തിനിടെ കൂട്ടത്തല്ല്. കളമശേരിയിലെ ഹാളില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടി നടക്കുന്നതിനിടെയാണ് കൂട്ടത്തല്ലുണ്ടായത്. നാടകാവതരണത്തെ ചൊല്ലിയുളള തർക്കമാണ് യുവ അഭിഭാഷകർ തമ്മിലുളള ഏറ്റുമുട്ടലില്‍ കലാശിച്ചത്.
സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ല. നാടകാവതരണത്തിന് മുമ്പ് യുവ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് പിന്നീട് ഏറ്റുമുട്ടലായി മാറി.