തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സ്യ ബന്ധന ബോട്ടുകൾ കടലിലിറങ്ങാൻ പോകുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടലിൽ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പലയിടത്തു നിന്നും ലഭിച്ച ചാകര തുടരുമെന്ന പ്രതീക്ഷയും മത്സ്യത്തൊഴിലാളികൾക്ക് ഉണ്ട്. ട്രോളിങ് നിരോധനത്തോടുകൂടി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മത്സ്യബന്ധന ഉപകരണങ്ങൾ ബോട്ടുകളിൽ ഘടിപ്പിക്കുന്ന തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ.
സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും
