ഏറ്റുമാനൂർ : ഭാര്യയും ഭർത്താവും കിണറ്റിൽ വീണ സംഭവത്തിൽ ട്വിസ്റ്റ് ! ഭാര്യ ചാടിയതാണെന്ന് ഭർത്താവ് തള്ളിയിട്ടതാണ് എന്ന് ഭാര്യയും ആരോപിച്ചിരുന്നു. എന്നാൽ , സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഭാര്യയെ ഭർത്താവും പെൺസുഹൃത്തും ചേർന്ന് കിണറ്റിൽ തള്ളി ഇട്ടതായാണ് പുതിയ വിവരം.
പിന്നാലെ കിണറ്റില്‍ ചാടിയ യുവാവ് കിണറ്റിനുള്ളില്‍ വച്ചു വീണ്ടും മര്‍ദിച്ചെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ഏറ്റുമാനൂര്‍ പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി ഭാര്യയെയും ഭര്‍ത്താവിനെയും കിണറ്റില്‍നിന്നു കയറ്റി.