ആലുവ: എറണാകുളത്ത് ഫ്ലാറ്റില്‍ കവർച്ച. എട്ട് പവൻ സ്വർണവും 3 ലക്ഷം രൂപയുമാണ് കവർന്നത്. കമ്പനിപ്പടിക്ക് സമീപം ഫെഡറല്‍ സമുച്ചയത്തിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്.
ഹരിയാന സ്വദേശി കൃഷ്ണകുമാർ ബൻസാലിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് കവർച്ച. ആലുവയില്‍ സ്റ്റീല്‍ ബിസിനസ് നടത്തുന്ന ബെൻസാല്‍ വിവാഹ ആവശ്യത്തിനായി 12-ാം തീയതി നാട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച അർധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്.ഗ്രില്‍ തകർത്താണ് മോഷ്ടാക്കള്‍ അകത്തേക്ക് കടന്നിരിക്കുന്നത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.