ചെന്നൈ: ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകി. പിന്നാലെ ഡെലിവറി ജീവനക്കാരന്‍ കസ്റ്റമറുടെ കൈയ്യില്‍ നിന്ന് നേരിട്ടത് വന്‍ അധിക്ഷേപം. മനം നൊന്ത ജീവനക്കാരന്‍ തന്റെ ജീവനൊടുക്കി. പവിത്രന്‍ എന്ന 19 കാരനെയാണ് വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയെന്നും കസ്റ്റമര്‍ അധിക്ഷേപിച്ചതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. ഇത്തരം സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ഇനിയും മരണങ്ങള്‍ സംഭവിക്കുമെന്നും യുവാവ് കത്തില്‍ കുറിച്ചിട്ടുണ്ട്. ബികോം വിദ്യാര്‍ത്ഥിയായിരുന്നു പവിത്രന്‍.