വ്യോമതാവളം ആക്രമിച്ചെന്നത് വ്യാജപ്രചരണം 

National Uncategorized

ഡൽഹി: പാക് സൈന്യം ഇന്ത്യയെ ലക്ഷ്യംവച്ച് മുന്നോട്ടുനീങ്ങുന്നത് ശ്രദ്ധയിൽ പെട്ടെന്നും ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാണ് എന്നും  സൈന്യം വ്യക്തമാക്കി. വ്യോമ താവളം ആക്രമിച്ചെന്നതുൾപ്പെടെ പാകിസ്താൻ നുണപ്രചാരണങ്ങൾക്ക് ദൃശ്യങ്ങളിലൂടെ ഇന്ത്യ മറുപടി നൽകി.അതേസമയം നിയന്ത്രണ രേഖയിലും അതിർത്തിയിലും ശ്രീനഗർ മുതൽ നല്യ വരെ 26 ഇടത്ത് പാകിസ്താൻ ആക്രമണം നടത്തി.

ഉധംപൂർ, പഠാൻകോട്ട്, ആധംപൂർ, ഭുജ് എന്നിവിടങ്ങളിലെ സൈനിക താവളങ്ങൾക്ക് ചെറിയ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. പഞ്ചാബിലെ വിവിധ വ്യോമതാവളങ്ങളിൽ അതിവേഗ മിസൈൽ പ്രയോഗിച്ചു. ഇന്ത്യ തിരിച്ചടിച്ചത് പാക് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണെന്നും നൂഖാൻ, മുരിത്, റഫീഖി, ഉൾപ്പെടെയുള്ള പാർക്ക് എയർ ബേസുകൾ ഇന്ത്യ ആക്രമിച്ചെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. പാക് സൈനിക താവളങ്ങൾക്ക് നേർക്ക് തിരിച്ചടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *