മറയൂര്‍: കളിക്കുന്നതിനിടെ കുഴിയിലെ വെള്ളത്തില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം. സഹോദരിമാര്‍ക്കൊപ്പം കളിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. കാന്തല്ലൂര്‍ പെരുമലയില്‍ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകന്‍ ശരവണശ്രീ ആണു വീടിനു സമീപത്തെ കുഴിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ വീണു മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ആയിരുന്നു സംഭവം. സഹോദരങ്ങള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെയാണ് ദാരുണ സംഭവം. പുതിയതായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീടിനു സമീപം ഒരു മീറ്റര്‍ താഴ്ചയില്‍ കുഴിയെടുത്തിരുന്നു. ഇതില്‍ മഴവെള്ളം കെട്ടിനിന്നിരുന്നു. ഈ വെള്ളത്തില്‍ കുഞ്ഞ് വീഴുക ആയിരുന്നു.
കുഴിയിലെ വെള്ളത്തില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം
