അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ

National Uncategorized

ബ്രിസ്‌ബെയിൻ: ബോർഡർ-ഗവാസ്‌കർ ട്രോഫി മൂന്നാം ടെസ്റ്റിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെ അപ്രതീക്ഷിതമായായിരുന്നു ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നറുടെ പ്രഖ്യാപനമെത്തിയത്.കഴിഞ്ഞ ടെസ്റ്റിൽ കളിച്ചിരുന്നെങ്കിലും ഈ ടെസ്റ്റിൽ അശ്വിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല.

മത്സരത്തിന്റെ അഞ്ചാം ദിനം ഡ്രെസിങ് റൂമിൽ വെച്ച് വിരാട് കോഹ്ലിയും അശ്വിനും തമ്മിലുള്ള സംസാരത്തിനിടെ ഇരുവരും വൈകാരികമായി സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആ സമയത്തു തന്നെ അശ്വിൻ വിരമിക്കുമോ എന്ന ചർച്ചകൾ ഉയർന്നിരുന്നു. അതിനു ശേഷം മിനിറ്റുകൾക്കുള്ളിലാണ് താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന കാര്യം അശ്വിൻ എക്‌സിലൂടെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *