രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പിലെ പരാജയവും വിലയിരുത്തും;സിപിഎം ജില്ല സമ്മേളനം  ജനുവരിയിൽ 

Kerala

തൃശ്ശൂർ: സിപിഎം ജില്ല സമ്മേളനം കുന്നംകുളം നഗരസഭ ടൗൺഹാളിൽ ജനുവരി 4, 5,6 തീയതികളായി നടത്തും. പാർട്ടി കോൺഗ്രസിന് മുൻപ് ബ്രാഞ്ച് സമ്മേളനങ്ങൾ ജില്ലയിൽ സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 5 വരെയാണ് നടക്കുക. ജില്ലയിലെ 2707 ബ്രാഞ്ചുകളിലും സമ്മേളനങ്ങൾ പൂർത്തിയാക്കിയ ശേഷം ലോക്കൽ, ഏരിയ, ജില്ല, സംസ്ഥാന ഘടകങ്ങളിൽ സമ്മേളനം നടത്തിയ ശേഷമാണ് പാർട്ടി കോൺഗ്രസ് ചേരുക.

മൂന്നുവർഷത്തിൽ ഒരിക്കൽ നടത്തുന്ന സമ്മേളനത്തിൽ എല്ലാ ഘടകങ്ങളിലുമുള്ള പ്രതിനിധികൾ രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയവും വിലയിരുത്തും.

കഴിഞ്ഞ കുന്നംകുളം ഏരിയ സമ്മേളനത്തിൽ കണ്ടാണശ്ശേരി, ചൂണ്ടൽ ലോക്കൽ കമ്മിറ്റികളിലുള്ളവർ ഡിവൈ എഫ് ഐ ജില്ല മുൻ സെക്രട്ടറി പി. ബി അനൂപിന്റെ നേതൃത്വത്തിൽ വിമത പ്രവർത്തനങ്ങൾ നടത്തിയിരുന്നു.കടുത്ത വിഭാഗീയതയെ തുടർന്ന് നേതൃത്വത്തിന്റെ നിർദേശം തള്ളി ചേരി തിരിഞ്ഞ് മത്സരവും നടന്നു. ഇതിന്റെ ഭാഗമായി സിപിഎം ജില്ല കമ്മിറ്റി അംഗമായിരുന്ന പി. ബി അനൂപിനെ ലോക്കൽ കമ്മറ്റിയിലേക്ക് തരം താഴ്ത്തൽ ഉൾപ്പെടെയുള്ള നടപടികൾ സിപിഎം സ്വീകരിച്ചിരുന്നു. കാലങ്ങളായി നിലനിൽക്കുന്ന കുന്നംകുളം ഏരിയ കമ്മിറ്റിയിലെ വിഭാഗീയത ഈ സമ്മേളനത്തിൽ എങ്ങിനെ പ്രതിഫലിക്കും എന്ന് ജില്ല നേതൃത്വം ഉറ്റു നോക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *