ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന തോൽപ്പാവക്കൂത്തുകളുടെ വെടിക്കെട്ടിന് ഹൈക്കോടതി അനുമതി ലഭിച്ചു. വെള്ളിയാഴ്ച്ച രാത്രി പത്തിന് വടക്കുമംഗലം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട്, ശനിയാഴ്ച്ച രാത്രി പത്തിന് പാലപ്പുറം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട് എന്നിവയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുള്ളത് എന്ന് ഭാരവാഹികൾ അറിയിച്ചു. നേരത്തെ വെടിക്കെട്ട് നടത്തിപ്പിനായി ഭാരവാഹികൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.
ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു;ചിനക്കത്തൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി ഹൈക്കോടതി
