തിരുവനന്തപുരം: ആറ്റിങ്ങലിൽ പൊലീസുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും നാവായിക്കുളം സ്വദേശിനിയുമായ അനിതയാണ് മരിച്ചത്.
ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അനിത 12 മണിയോടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്.