ആറ്റിങ്ങൽ മാമത്തിന് സമീപം വൻ തീപിടിത്തം;ദുരന്തം ഒഴിവായത് ഫയർഫോഴ്സിന്‍റെ ഇടപെടലിൽ

Breaking Kerala Local News National Uncategorized

തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്തിന് സമീപം വൻ തീപിടിത്തം. സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണിന് സമീപമാണ് ഉച്ചയോടെ തീ പടർന്നത്. ഫയർഫോഴ്സിന്‍റെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ഗോഡൗണിന് സമീപത്തെ കാടുകയറിയ പുരയിടത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഗോഡൗണിലെ തൊഴിലാളികൾ ആണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഉടൻ തന്നെ ആറ്റിങ്ങലിൽ നിന്നും ചെറിയ അഗ്നിരക്ഷാ വാഹനം എത്തിയെങ്കിലും തീ പെട്ടെന്ന് പടർന്നതോടെ വലിയ വാഹനങ്ങളുമായി വൻ സന്നാഹം തന്നെ എത്തിയാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *