നൂതന കാൻസർ ചികിത്സ കാർ ടി സെൽ തെറാപ്പി ആസ്റ്റർ മിംസിൽ 

Uncategorized

കോഴിക്കോട്: കാൻസർ ചികിത്സയിൽ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാർ ടി സെൽ തെറാപ്പി ആസ്റ്റർ മിംസിൽ ആരംഭിച്ചു. ആസ്റ്റർ ഇൻ്റർനാഷണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തിൽ നടക്കുന്ന കാർ ടി സെൽ യൂണിറ്റിൻ്റെയും നവീകരിച്ച പിഎംആർ വിഭാഗത്തിൻ്റെയും ഉദ്ഘാടനം മെയ് 1ന് ശാഫി പറമ്പിൽ എംപി നിർവ്വഹിക്കും. മനുഷ്യ ശരീരത്തിലെ രോഗ പ്രതിരോധം ഉറപ്പാക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ് ടി സെല്ലുകൾ. കാർ ടി സെൽ ചികിത്സാ രീതിയിൽ ഈ ലിംഫോസൈറ്റുകളെ രോഗിയിൽ നിന്നും ശേഖരിച്ച ശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയിൽ വെച്ച് ജനിതക മാറ്റം നടത്തുന്നു. ജനിതകമാറ്റം വരുത്തിയ കോശങ്ങൾ രോഗിയിൽ തിരികെ പ്രവേശിപ്പിക്കുന്നതോടെ ഇവ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാൻസർ കോശങ്ങളെ തിരഞ്ഞ് പിടിച്ച് നശിപ്പിക്കുന്നു. ട്യൂമറിനെതിരായ ഏറ്റവും ഫലപ്രദമായ തെറാപ്പികളിൽ ഒന്നാണിതെന്നും,രക്താർബുദ ചികിത്സയിലും മറ്റും ഏറെ ഫലപ്രദമായ ചികിത്സയാണെന്നും ക്ലിനിക്കൽ ഹെമറ്റോളജിസ്റ് & ബോൺ മാരോ ട്രാൻസ്പ്ലാൻ്റ് ഫിസിഷൻ ഡോ. സുദീപ് വി പറഞ്ഞു.

പരമ്പരാഗത കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി ചികിത്സയിൽ നിന്ന് വ്യത്യസ്ത‌മായി കാർ ടി സെൽ തെറാപ്പി ഒറ്റത്തവണ ചികിത്സ ആണെന്ന് മാത്രമല്ല മറ്റു കാൻസർ ചികിത്സകളെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ കുറവായിരിക്കുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ചികിത്സയിലൂടെ രോഗിയുടെ രോഗ ലക്ഷണങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പംമറ്റു ചികിത്സയെ അപേക്ഷിച്ച് ആശുപത്രിവാസ സമയവും താരതമ്യേന കുറവാണെന്നും ആസ്റ്റർ മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമ്മാടത്ത് പറഞ്ഞു.വിവിധ തരത്തിലുള്ള ശാരീരിക വെല്ലുവിളികളിൽ നിന്നും ബുദ്ധിമുട്ടുന്ന വ്യക്തികളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സഹായിക്കുന്ന ഒരു ആധുനിക വൈദ്യശാസ്ത്ര ശാഖയാണ് പി.എം.ആർ. അഥവാ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ. രോഗികളെ അവരുടെ പ്രാഥമിക ആവശ്യങ്ങൾ സ്വയം നിറവേറ്റാൻ പ്രാപ്‌തരാക്കുകയും, ജീവിത നിലവാരം മെച്ചപ്പെടുത്തി, ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ പ്രാപ്തമാകുകയുമാണ് അത്യാധുനിക സംവിധാനത്തോടെ തയ്യാറാക്കിയ യൂണിറ്റിലൂടെ. ഫിസിയാട്രിസ്റ്റ് (റിഹാബിലിറ്റേഷൻ വിദഗ്ദ്ധൻ), ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, പ്രോറ്റിസ്റ്റ്, ഓർത്തോട്ടിസ്റ്റ്, റിഹാബിലിറ്റേഷൻ നഴ്‌സുമാർ, സൈക്കോളജിസ്റ്റ്, സാമൂഹികപ്രവർത്തകർ എന്നിവരടങ്ങിയ ടീമിലുടെ പി.എം.ആറി ൻ്റെ പ്രവർത്തനം നടക്കുന്നതെന്നും ഡോ.ആയിഷ റുബീന പറഞ്ഞു.

പത്രസമ്മേളനത്തിൽ ആസ്റ്റർ മിംസ് സിഎംഎസ് എബ്രഹാം മാമൻ, സി ഒ ഒ ലുഖ്മാൻ പൊൻമ്മാടത്ത്, ഡെപ്യൂട്ടി സിഎംഎസ് നൗഫൽ ബഷീർ, ഡോ. സുദീപ് വി, ഡോ. കേശവൻ എം ആർ, ഡോ. ആയിഷ റുബീന തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *