കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ലബോറട്ടറി ശൃംഖലയെന്ന നേട്ടം കൈവരിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിൻ്റെ അനുബന്ധ സ്ഥാപനമായ ആസ്റ്റർ ലാബ്‌സ്. വെറും മൂന്നരവർഷത്തിനുള്ളിൽ 200ാമത്തെ ശാഖ കൊച്ചി കളമശേരിയിൽ പ്രവർത്തനം ആരംഭിച്ചതിലൂടെ ആരോഗ്യരംഗത്തെ ശ്രദ്ധേയമായ നേട്ടമാണ് ആസ്റ്റർ ലാബ്സ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലുടനീളം ഉന്നത നിലവാരമുള്ള ഡയഗ്നോസ്റ്റിക് സേവനങ്ങൾ ലഭ്യമാക്കുകയെന്ന പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ ആസ്റ്റർ ലാബ്സ്.
കേരളത്തിൽ 12 ജില്ലകളിലും സാന്നിദ്ധ്യമുള്ള ആസ്റ്റർലാബ്സ് ഓരോ മാസവും ശരാശരി 108000 ഉപഭോക്താക്കൾക്കാണ് സേവനങ്ങൾ നൽകുന്നത്. 200 ആസ്റ്റർ ലാബ്സ് എന്ന മഹനീയ നേട്ടം കൈവരിച്ചതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് രോഗനിർണയ പാക്കേജുകളിൽ പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ട്രൂ ടെസ്റ്റ് സ്‌ക്രീൻ (699രൂപ), ട്രൂ ടെസ്റ്റ് ഷീൽഡ് (999 രൂപ), ട്രൂ ടെസ്റ്റ് സെക്യൂർ (1299രൂപ) തുടങ്ങിയ ഡയഗ്‌നോസ്റ്റിക് ഹെൽത്ത് പാക്കേജുകളെടുക്കുന്ന ഉപഭോക്താക്കൾക്ക് ഒരു വിറ്റാമിൻ ഡി ടെസ്റ്റ് സൗജന്യമായി ലഭിക്കും.
ആസ്റ്റർ മെഡ്‌സിറ്റിയിലെ നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ.വി. നാരായണൻ ഉണ്ണി പുതിയ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ മെഡ്‌സിറ്റിയിലെ ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. ഷേർളി മാത്തൻ മുഖ്യാതിഥിയായി.
“ആസ്റ്റർ ലാബ്സിന്റെ 200-ാമത് ശാഖ കളമശ്ശേരിയിൽ ആരംഭിച്ചുവെന്നത് അഭിമാനത്തോടെയാണ് അറിയിക്കുന്നത്. ഏറ്റവും വലിയ ലബോറട്ടി ശൃംഖലയിൽ, സമൂഹത്തെ സേവിക്കാനും ആളുകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പിന്തുണയേകാനും എന്നത്തേക്കാളും മികച്ച രീതിലാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. “ ആസ്റ്റർ ലാബ്സ് കേരള സി.ഇ.ഒ ഡോ. സൂരജ് പറഞ്ഞു.
കളമശ്ശേരിയിൽ AISAT ന് സമീപം സ്ഥിതി ചെയ്യുന്ന പുതിയ ലാബ് തിങ്കൾ മുതൽ ശനി വരെ രാവിലെ 6:30 മുതൽ വൈകിട്ട് 6:00 വരെയും ഞായറാഴ്ചകളിൽ രാവിലെ 6:30 മുതൽ 12:00 വരെയുമാണ് പ്രവർത്തിക്കുക.
“ആലപ്പുഴയിലും വയനാട്ടിലും പുതിയ ശാഖകൾ ഞങ്ങൾ ഉടൻ ആരംഭിക്കും. 2025 മാർച്ചിന് മുമ്പ് ആസ്റ്റർ ലാബ്സ് 300 എണ്ണമാക്കി ഉയർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. “ ആസ്റ്റർ ലാബ്‌സിൻ്റെ വിപുലീകരണ പദ്ധതികളെക്കുറിച്ച് ആസ്റ്റർ ലാബ്സ് കേരള, തമിഴ്‌നാട് ക്ലസ്റ്റർ ഹെഡ് എ. നിതിൻ പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങൾക്കും കൃത്യമായ പരിശോധനാ ഫലങ്ങൾക്കും പേരുകേട്ടതാണ് ദേശീയതലത്തിൽതന്നെ റഫറൻസ് ലബോറട്ടറി ശൃംഖലയായ ആസ്റ്റർ ലാബ്സ്. അടിയന്തര സേവന ശൃംഖലകളിൽ ലോകത്തിലെ മുൻനിരയിലുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, ആസ്റ്റർ ലാബ്‌സ് മികച്ച ലബോറട്ടറി സേവനങ്ങൾ നൽകുന്നുവെന്ന് ഉറപ്പ് വരുത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : 8129416688.
Photo Caption: ആസ്റ്റർ മെഡ്‌സിറ്റിയിലെ നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ.വി. നാരായണൻ ഉണ്ണി ആസ്റ്റർ ലാബ്‌സിന്റെ 200ാമത്തെ ശാഖ കൊച്ചി കളമശേരിയിൽ ഉദ്ഘാടനം ചെയ്തപ്പോൾ.