കൊച്ചി:ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ അലീഷ മൂപ്പന് പ്രവാസി ഭൂഷൺ പുരസ്‌കാരം. കൊച്ചിയിൽ നടന്ന ചടങ്ങിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസിൽ നിന്നും അലീഷ മൂപ്പൻ പുരസ്‌കാരം ഏറ്റുവാങ്ങി. രാജ്യത്തെ ആരോഗ്യ, ചികിത്സാസംവിധാനങ്ങൾ ആധുനികവത്കരിക്കുന്നതിനുള്ള പ്രയത്നങ്ങൾക്ക് നൽകിയ നേതൃമികവും ആത്മാർഥതയും പരിഗണിച്ചാണ് പുരസ്‌കാരം. രക്താർബുദ ചികിത്സയിലെ നൂതന സംവിധാനമായ കാർ-ടി സെൽ തെറാപ്പി പ്രോഗ്രാമിന്റെ ഉദ്‌ഘാടനം പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് നിർവഹിച്ചു. എറണാകുളം എം.പി, ഹൈബി ഈഡൻ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. രമേഷ് കുമാർ, സ്ഥാപനത്തിന്റെ നേതൃസ്ഥാനങ്ങളിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.