കൊച്ചി: വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റും തുടർന്നുണ്ടായ പ്രതികരണത്തിലും റേഞ്ച് ഓഫിസർക്ക് എതിരെ നടപടിക്ക് സാധ്യത.
പുലിപ്പല്ലുമായി വേടനെ അറസ്റ്റ് ചെയ്തതിൽ മാധ്യമങ്ങളോടുള്ള പ്രതികരണം അതിരുവിട്ടെന്നു കാട്ടി, കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആർ.അതീഷിനെതിരെ നടപടിയെടുക്കാൻ നീക്കമുണ്ട്.
കേസെടുത്തതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പാലിച്ചെങ്കിലും വേടനെപ്പറ്റി മാധ്യമങ്ങളുടെ മുന്നിൽ അതീഷ് നടത്തിയ വെളിപ്പെടുത്തലുകൾ അതിരുവിട്ടെന്നാണു മന്ത്രിക്കു വനം മേധാവി സമർപ്പിച്ച റിപ്പോർട്ട്