കേസ് നടത്താൻ വി.സിമാർ സർവകലാശാല ഫണ്ട് ഉപയോഗിച്ചതിൽ നടപടിയുമായി ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ

Kerala

തിരുവനന്തപുരം: കേസ് നടത്താൻ വി.സിമാർ സർവകലാശാല ഫണ്ട് ഉപയോഗിച്ചതിൽ നടപടിയുമായി ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ. യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട പണം തിരിച്ചടയ്ക്കാൻ ചാൻസലറുടെ ഉത്തരവ്. ഒരു കോടി പതിമൂന്നു ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണം. സ്വന്തം കേസുകൾ സ്വന്തം ചെലവിൽ നടത്തണമെന്നും ഗവർണറുടെ നിർദേശം.

വൈസ് ചാൻസലർമാരുടെ നിയമനങ്ങൾ അസാധുവാക്കിയ നടപടിയെ ചോദ്യം ചെയ്തായിരുന്നു വിസിമാർ ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചത്. സർവകലാശലകളിൽ നിന്നുള്ള തനത് ഫണ്ടിൽ നിന്നാണ് കേസ് നട‌ത്തിപ്പിനുള്ള പണം അനുവ​​ദിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കണ്ണൂർ വി.സിയായിരുന്ന ​ഗോപിനാഥ് രവീന്ദ്രൻ ആയിരുന്നു. 69 ലക്ഷത്തോളം രൂപ സുപ്രിംകോടതിയിൽ കേസ് നടത്തിപ്പിനായി ഇദ്ദേഹം ചെലവഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *