ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റിയത്.രാജ്ഭവന്‍ ജീവനക്കാര്‍ ഇന്ന് വൈകിട്ടാണ് ഗവര്‍ണര്‍ക്ക് യാത്രയയപ്പ് തീരുമാനിച്ചിരുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ മരണത്തിന് പിന്നാലെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതോടെ ചടങ്ങ് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Continue Reading

കേസ് നടത്താൻ വി.സിമാർ സർവകലാശാല ഫണ്ട് ഉപയോഗിച്ചതിൽ നടപടിയുമായി ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കേസ് നടത്താൻ വി.സിമാർ സർവകലാശാല ഫണ്ട് ഉപയോഗിച്ചതിൽ നടപടിയുമായി ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ. യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട പണം തിരിച്ചടയ്ക്കാൻ ചാൻസലറുടെ ഉത്തരവ്. ഒരു കോടി പതിമൂന്നു ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണം. സ്വന്തം കേസുകൾ സ്വന്തം ചെലവിൽ നടത്തണമെന്നും ഗവർണറുടെ നിർദേശം. വൈസ് ചാൻസലർമാരുടെ നിയമനങ്ങൾ അസാധുവാക്കിയ നടപടിയെ ചോദ്യം ചെയ്തായിരുന്നു വിസിമാർ ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചത്. സർവകലാശലകളിൽ നിന്നുള്ള തനത് ഫണ്ടിൽ നിന്നാണ് കേസ് നട‌ത്തിപ്പിനുള്ള പണം അനുവ​​ദിച്ചിട്ടുള്ളത്. ഇതിൽ […]

Continue Reading