തൃശ്ശൂര്‍: അങ്കമാലിയില്‍ മിന്നലേറ്റ് വയോധിക മരിച്ചു. അങ്കമാലി നഗരസഭ കൗണ്‍സിലറായ എ വി രഘുവിൻ്റെ അമ്മ വിജയമ്മ വേലായുധനാണ് മരിച്ചത്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്ന് വെെകിട്ട് നാല് മണിയോടെയാണ് 70 വയസ്സുകാരി വിജയമ്മ വേലായുധന് ഇടിമിന്നലേറ്റത്. കനത്ത മഴയും ഇടിമിന്നലും വരുന്നത് കണ്ട് വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന തുണി എടുക്കാൻ പോയപ്പോഴാണ് വയോധികക്ക് ഇടിമിന്നലേറ്റത്. ഉടൻ തന്നെ വിജയമ്മയെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.