അങ്കമാലി സെൻ്റ് ജോർജ്ജ് ബസിലിക്ക സൊസൈറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡി പോൾ സെൻ്റ് തോമസ് കോൺഫ്രൻസിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജോസ് ദേവസ്സി മഞ്ഞളി മെമ്മോറിയൽ ബ്ലെസ്സഡ് ഓസാനാം ഡയാലിസ് സെൻ്ററിൻ്റെ നിർമ്മാണം പൂർത്തിയായ മന്ദിരത്തിൻ്റെ ആശീർവാദവും സമ്മേളനവും അങ്കമാലിയിൽ നടന്നു. ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ ആശീർവാദം നിർവ്വഹിച്ചു. എൽ.എഫ് ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തു പറമ്പിൽ, അങ്കമാലി നഗരസഭ ചെയർപേഴ്സൺ സിനി മനോജ്, കൗൺസിലർമാർ, വൈദീകർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടന്ന പൊതുസമ്മേളനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഫ്രൻസ് പ്രസിഡൻ്റ് ബ്രദർ സെബാസ്റ്റ്യൻ കുന്നപ്പിള്ളി അദ്ധ്യക്ഷനായി. റെക്ടർ ലൂക്കോസ് കുന്നത്തൂർ അനുഗ്രഹ പ്രഭാക്ഷണം ചെയ്തു. പ്രൊജക്റ്റ് ഓഫീസർ ബ്രദർ ജിയോ മത്തായി പദ്ധതി വിശദീകരിച്ചു. ദേശീയ സമിതി സീനിയർ വൈസ് പ്രസിഡന്റ് ബ്രദർ സെബാസ്റ്റ്യൻ തോമസ് സ്ഥലം സ്പോൺസർ ചെയ്ത ആനി ജോസ് മഞ്ഞളിക്ക് മംഗളപത്രം നൽകി. മകൾ ഡോ. റോസ് ജോസ് സംസാരിച്ചു. എറണാകുളം സെൻട്രൽ കൗൺസിൽ പ്രസിഡൻ്റ് ബ്രദർ ബെൻ്റലി താടിക്കാരൻ, കെ. ആർ.സി.സി. കോഡിനേറ്റർ ബ്രദർ ലെനി എബ്രാഹം, നാഷണൽ കൗൺസിൽ പ്രൊജക്റ്റ് ഓഫീസർ ബ്രദർ ജോർജ്ജ് ജോസഫ്, ട്വിന്നിംഗ് ഓഫീസർ ബ്രദർ ജോസ് മഞ്ഞളി, അങ്കമാലി എ.സി പ്രസിഡൻ്റ് ബ്രദർ പീറ്റർ സെബാസ്റ്റ്യൻ, ബസിലിക്ക ട്രസ്റ്റി റിൻസൺ പാറേക്കാട്ടിൽ, വാർഡ് കൗൺസിലർ ലില്ലി ജോയി, ബ്രദർ പോളച്ചൻ ഔസേഫുട്ടി, ബ്രദർ സി.ഡി. ആൻ്റണി എന്നിവർ സംസാരിച്ചു. വരുന്ന സെപ്റ്റംബറോടെ പ്രവർത്തനം ആരംഭിക്കുവാൻ കഴിയുമെന്ന പ്രത്യാശ ഭാരവാഹികൾ പങ്കുവച്ചു. പാവപ്പെട്ട രോഗികൾക്ക് ഒരു ആശ്രയ കേന്ദ്രമായിരിക്കും പ്രസ്തുത ഡയാലിസിസ് സെൻ്റർ. നിർമ്മാണത്തിന് നേതൃത്വം നൽകിയ ജോയി കുന്നപ്പിള്ളി,ബെന്നി ജോസഫ് എന്നിവരെ ബ്രദർ കെ.എം.വർഗ്ഗീസ്, ബ്രദർ പത്രോസ് തെറ്റയിൽ എന്നിവർ ആദരിച്ചു.