‘ഭാരതീയഭാഷമിഷൻ ‘ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച വിജ്ഞാനകൈരളി പരീക്ഷയിൽ വൈക്കം രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി
ആഞ്ചല മറിയം മാത്യു ഒന്നാം റാങ്ക് കരസ്ഥമാക്കി. വിജയിക്ക് പ്രതിഭാസംഗമ പരിപാടിയിൽ വെച്ച് സ്വർണപ്പതക്കവും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ചടങ്ങിൽ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ് തല വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും സമ്മാനിച്ചു.