മസ്തിഷ്‌കത്തിലേക്ക് വെളിച്ചവും വിജ്‌ഞാനവും കടക്കാത്ത ഈ കാലഘട്ടത്തിൽ ചോദ്യം ചെയ്യലാണ് മാധ്യമപ്രവർത്തകന്റെ ഉത്തരവാദിത്വം; അജിത് കൊളാടി

Kerala

മലപ്പുറം; മസ്തിഷ്‌കത്തിലേക്ക് വെളിച്ചവും വിജ്‌ഞാനവും കടക്കാത്ത ഈ കാലഘട്ടത്തിൽ ചോദ്യം ചെയ്യലാണ് മാധ്യമപ്രവർത്തകന്റെ ഉത്തരവാദിത്തമെന്ന് അജിത് കൊളാടി കെജെയു സംസ്‌ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തിരൂരിൽ നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ആത്മവിശ്വാസവം ധൈര്യവും നിശ്ചയദാർഢ്യവും ധൈര്യവും മാധ്യമങ്ങൾക്കു വേണം. ഗാന്ധിജിയെ പോലെ ജനങ്ങളെ പ്രചോദിപ്പിക്കുന്ന നേതാക്കളാരും ഇപ്പോഴില്ല രാഷ്ട്രതന്ത്രജ്‌ഞരുമില്ല. എല്ലാവരും രാഷ്ട്രീയക്കാർ മാത്രമാണ്. കേരളത്തിലും ഇതു തന്നെ സ്‌ഥിതി മികച്ച നേതാക്കളെ ഉണ്ടാക്കിയെടുക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്. എന്നാൽ റേറ്റിങ് കൂട്ടാനുള്ള ഓട്ടത്തിനിടയിൽ പല മാധ്യമങ്ങളും കടമ മറക്കുന്നുണ്ട് ഒരു രാഷ്ട്രത്തിൻ്റെ ജനങ്ങൾ ഏതുരീതിയിൽ ചിന്തിക്കണമെന്നത് മാധ്യമങ്ങൾക്കു പങ്കുണ്ട്. 75 ശതമാനം പേരും ഒന്നും വായിക്കാത്തവരാണെന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇവിടെ ഇന്നു ചിന്തകളില്ല. മീഡയകളുടെ പവർ ഉദാത്തമായ ചിന്തകളുടെ പ്രസരണമായിരിക്കണം. ചിന്തകളെ വ്യാപരിപ്പിക്കലാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. അടിസ്ഥാനപരമായി രാഷ്ട്രത്തിൽ നടക്കുന്ന പ്രശ്‌നങ്ങൾ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല. മൂലധന ശക്‌തികൾ വലിയ ശൃംഖലയാണ് അവരുടെ രാഷ്ട്രീയമാണ് ലോകത്തെ ഗ്രസിച്ചിരിക്കുന്നത് സൂക്ഷിച്ചു നോക്കിയാൽ ജനാധിപത്യം ഓരോ ദിവസവും അസ്ഥമിക്കുന്നത് കാണാം. അതു പുനരുദ്ധരിക്കാൻ ഇന്ന് വലിയ നേതാക്കളില്ലെങ്കിൽ പകരം മാധ്യമങ്ങളുണ്ട് അനാവശ്യമായി സർക്കാരിനെ വിമർശിക്കുന്ന പത്രങ്ങളുമുണ്ട് ക്രിയാത്മകമായ വിമർശനം എല്ലായിടത്തും വേണം. വ്യക്‌തിപരമായ തേജോവധം പാടില്ല. ഏകാധിപത്യത്തിനെതിരെ ജനങ്ങളെ നിരത്തിലിറങ്ങി പട പൊരുതാൻ പ്രേരിപ്പിക്കേണ്ടത് മാധ്യമങ്ങളാണെന്നും അജിത് കൊളാടി പറഞ്ഞു. കെജെയു ദേശീയ കൗൺസിൽ അംഗം പി.കെ.രതീഷ് ആധ്യക്ഷ്യം വഹിച്ചു ഗായകൻ ഫിറോസ് ബാബു, ദേശീയ കൗൺസിൽ അംഗമായ ബെന്നി വർഗീസ്, സംസ്‌ഥാന വൈസ് പ്രസിഡൻ്റ് സി.കെ നാസർ, സംസ്‌ഥാന ഭാരവാഹി ജോസി കുമ്പാനത്ത്, സംസ്‌ഥാന കമ്മിറ്റിയംഗം എ.പി.ഷഫീഖ് എന്നിവർ പ്രസംഗിച്ചു. സംസ്‌ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുപരിപാടികൾ ഇന്ന് തുഞ്ചൻ പറമ്പിൽ നടക്കും. മന്ത്രി വി.അബ്‌ദുറഹിമാൻ അടക്കമുള്ളവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *