എം. എ. കോളേജിൽ ബി വോക് ബിസ്സിനെസ്സ് അക്കൗണ്ടിങ് & ടാക്സേ ഷൻ അസോസിയേഷന്റെ ഉദ്ഘാടനം നടന്നു
….
കോതമംഗലം : പുതു തലമുറക്ക് തൊഴിലധിഷ്ഠിത ബിരുദ പഠനത്തോടുള്ള സ്വികാര്യതയേറിവരുന്നതായി ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെ. പ്രദീപൻ.കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ബി വോക് ബിസ്സിനെസ്സ് അക്കൗണ്ടിങ് & ടാക്സേഷൻ അസോസിയേഷന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരങ്ങൾക്കായി കാത്ത് നിൽക്കാതെ കഠിന പ്രയത്നം ചെയ്യുന്നവർക്കാണ് വിജയമെന്നും, നമുക്ക് ചുറ്റുമുള്ള ഓരോ വിജയങ്ങളുടെയും , കണ്ടുപിടുത്തങ്ങളുടെയും പിന്നിൽ നിരന്തരമായ പരിശ്രമങ്ങൾ ഉണ്ടെന്നും പ്രദീപൻ കൂട്ടിച്ചേർത്തു. അക്കാദമിക് ഡീൻ ഡോ. ബിനു വർഗീസ് അധ്യക്ഷത വഹിച്ചു.
പ്ലസ്ടു കഴിഞ്ഞവർക്കായി നൈപുണ്യ വികസനവും, സംരഭകത്വ പരിശീലനവും ബിരുദപഠനത്തിൽ സംയോജിപ്പിച്ചുക്കൊണ്ട് പുതു തലമുറക്ക് വേണ്ടി ആവിഷ്കരിച്ച തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്സുകളാണ് ബി വോക് എന്നും,പ്രാക്ടിക്കൽ പഠനത്തിന് മുൻതൂക്കം നൽകി ഇൻഡസ്ട്രിക് ആവശ്യമായ മനുഷ്യ വിഭവശേഷി വർദ്ധിപ്പിക്കുക എന്നതാണ് ബി. വോക് കോഴ്സിന്റെ ലക്ഷ്യമെന്നും വകുപ്പ് മേധാവി ജോസലിൻ ജോസ് പറഞ്ഞു.അസോസിയേഷന്റെ ഉദ്ഘടനാത്തോടാനുബന്ധിച്ച് വൃക്ഷതൈ നടിലും നടന്നു.അധ്യാപകരായ ജോസലിൻ ജോസ്, മിറാൻഡ പോൾ, ശ്രീലക്ഷ്മി പി. ആർ, സേതു മോഹൻ എം, നിവ്യ തെരേസ ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
ചിത്രം :കോതമംഗലം എം. എ. കോളേജിലെ ബി. വോക് ബിസ്സിനെസ്സ് അക്കൗണ്ടിങ് & ടാക്സേഷൻ അസോസിയേഷന്റെ ഉദ്ഘാടനം ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെ. പ്രദീപൻ നിർവഹിക്കുന്നു. ജോസലിൻ ജോസ്, ഡോ. ബിനു വർഗീസ്, മിറാൻഡ പോൾ, സേതു മോഹൻ എം എന്നിവർ സമീപം.