നവകേരള സദസിന്റെ പ്രചരണ ബോർഡിൽ നിന്നും മൂന്ന് മന്ത്രിമാരെ ഒഴിവാക്കി പ്രചരണം

Kerala

കണ്ണൂർ: സർക്കാരിന്റെ നവകേരള സദസിന്റെ പ്രചരണ ബോർഡിൽ നിന്നും മൂന്ന് മന്ത്രിമാരെ ഒഴിവാക്കി പ്രചരണം. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും എ കെ ശശീന്ദ്രനുമാണ് പ്രചരണ ബോർഡിൽ നിന്ന് പുറത്തായത്. മന്ത്രിസഭാ പുനഃസംഘടനയിലൂടെ പുതിയതായി മന്ത്രിയാകേണ്ട കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലാണ് സംഭവം. ബോർഡ് അച്ചടിച്ചവർക്ക് പിഴവ് സംഭവിച്ചതാണെന്നാണ് സംഭവത്തിൽ എംഎൽഎയുടെ ഓഫീസ് നൽകുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *