നവകേരള സദസ് വൻ പരാജയം: രമേശ് ചെന്നിത്തല

Kerala

തിരുവനന്തപുരം: നവകേരള സദസ് വൻ പരാജയമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരിട്ട് പരാതി നൽകാൻ ജനങ്ങൾക്കാവുന്നില്ല. തിരഞ്ഞെടുപ്പ് കണ്ടു കൊണ്ടുള്ള രാഷ്ട്രീയ കളിയാണിതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

‘സദസിന് വരുന്നവർ നിർബന്ധിച്ചു കൊണ്ടുവരുന്നവരാണ്. വന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. വികസനം ചർച്ചയാകുന്നില്ല. ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയുടെ മറ്റൊരു രൂപമാകുമെന്ന് ഞങ്ങളും നാട്ടുകാരും കരുതി. ഏതോ പി ആർ ഏജൻസിയുടെ ബുദ്ധിയാണ്. മുഖം നന്നാക്കാനുള്ള പാഴ് വേലയാണിത്’, രമേശ് ചെന്നിത്തല.

Leave a Reply

Your email address will not be published. Required fields are marked *