ഋഷഭ് ഷെട്ടി മികച്ച നടൻ, നിത്യാമേനോൻ, മാനസി പരേക് നടിമാർ, ആട്ടം മികച്ച ചിത്രം; ദേശീയ പുരസ്ക്കാരങ്ങൾ

Cinema Entertainment National

ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. 2022ലെ സിനിമകൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം കാന്താരിയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. നിത്യാ മേനോൻ ( തിരുച്ചിട്രമ്പലം), മാനസി പരേക് (കച്ച് എക്സ്പ്രസ്) എന്നിവർ മികച്ച നടിമാർ. മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്ക്കാരം ദീപക് ദുവായ്ക്ക്. മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം മലയാളിയായ കിഷോർ കുമാറിന് ലഭിച്ചു. മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്ക്കാരം മർമേഴ്സ് ഓഫ് ജംഗിൾ. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്ക്കാരം കോക്കനട്ട് ട്രീയ്ക്ക്(ജോസ് ബനഡിക്ട്) ലഭിച്ചു. മലയാള ചിത്രം കാഥികന് പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചു. മികച്ച മലയാള ഭാഷാചിത്രം സൗദി വെള്ളക്കയ്ക്ക് ലഭിച്ചു. മികച്ച കന്നഡ സിനിമ കെജിഎഫ് – ചാപ്റ്റർ 2. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്ക്കാരം പൊന്നിയൻ സെൽവന് ലഭിച്ചു. മികച്ച ഹിന്ദി ചിത്രം ഗുൽമോഹറാണ്. മികച്ച സംഗീത സംവിധായകൻ എ ആർ റഹ്മാനാണ്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനാണ് പുരസ്കാരം. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ബോംബെ ജയശ്രീയ്ക്ക് (സൗദി വെള്ളക്ക) ലഭിച്ചു. ഫീച്ചർ , നോൺ ഫീച്ചർ വിഭാഗങ്ങളിൽ ആണ് ദേശീയ ചലച്ചിത്ര പുരസ്കാര നിർണയം നടന്നത്. ഫീച്ചർ വിഭാഗത്തിൽ 32 ഭാഷകളിലായി 130 എൻട്രികളാണ് പുരസ്ക്കാരത്തിന് പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *