ബിഹാർ: ബിഹാറിലെ നവാഡയിൽ എൺപതോളം വീടുകൾക്ക് തീയിട്ടു. ദളിത് വിഭാഗത്തിൽ പെട്ടവരുടെ വീടുകൾക്കാണ് തീയിട്ടത്. ഭൂമി തർക്കത്തിന് പിന്നാലെയാണ് അക്രമമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുറ്റക്കാർക്കെതിരെ സർക്കാർ കർശന നിയമനടപടി സ്വീകരിക്കുകയും പുനരധിവാസത്തിന് സാമ്പത്തിക സഹായം നൽകുകയും ചെയ്യണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. ഇന്നലെ വൈകീട്ട് മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഗുണ്ടാസംഘമാണ് ദളിത് വിഭാഗക്കരുടെ വീട് ആക്രമിക്കുകയും, അഗ്നിക്കിരയാക്കുകയും ചെയ്തത്. തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമം തുടർന്നു.