ന്യൂഡല്‍ഹി: 2014 ല്‍ തന്നെ ജനം കാലപഴക്കം ചെന്ന ഫോണുകള്‍ ഉപേക്ഷിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത് സൂചിപ്പിച്ച് കോണ്‍ഗ്രസിനെതിരെയാണ് മോദിയുടെ പരിഹാസം. ഒരു റീസ്റ്റാര്‍ട്ടിലൂടെയോ, ബാറ്ററി ചാര്‍ജ് ചെയ്തതിലൂടെയോ ബാറ്ററി മാറ്റിയതിലൂടെയോ ഫോണ്‍ പ്രവര്‍ത്തിക്കണമെന്നില്ലെന്നും മോദി പരിഹസിച്ചു. 2014 ല്‍ തന്നെ ജനം അത്തരം ഫോണുകള്‍ ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കിയെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ ടെലികോം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
കാലപഴക്കം ചെന്ന ഫോണുകള്‍ 2014ല്‍ ജനം ഉപേക്ഷിച്ചു; കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി
